LiveTV

Live

Kerala

യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ഗൗരി

യു.എ.പി.എ വിഷയത്തില്‍ സര്‍ക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ഗൗരി

യു.എ.പി.എ അടിച്ചേല്‍പ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ഗൗരി. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 2016 ല്‍ പൊലീസ് UAPA ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതാണ് വയനാട് തിരുനെല്ലിയിലെ ആദിവാസി യുവതി ഗൌരിയെ. എന്നാല്‍ തനിക്കെതിരായ കുറ്റം കെട്ടിച്ചമച്ചതാണെന്നും ഗൌരി പറഞ്ഞു.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ‘പോരാട്ടം’ പോസ്റ്റര്‍ പതിക്കാനായി വെള്ളമുണ്ടയിലെത്തിയ ഗൌരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടക്കുകയായിരുന്നു. UAPA പ്രകാരം ആദ്യം വൈത്തിരി സബ് ജയിലിലും പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍‍ ജയിലിലുമായി ആറര മാസം തടവു ശിക്ഷ അനുഭവിച്ച ഗൌരിക്ക് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പൊലീസെത്തിയപ്പോള്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നായിരുന്നു ആരോപിക്കപ്പെടുന്ന കുറ്റം. എന്നാല്‍ ഇത് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് ഗൌരി പറയുന്നു.

UAPA ക്കെതിരായ നിലപാട് പരസ്യമായി പറയുന്ന സി.പി.എം ഭരിക്കുമ്പോള്‍ യുവാക്കള്‍ക്ക് എതിരെ തുടര്‍ച്ചയായി ഈ വകുപ്പ് ചുമത്തുന്നത് ഇരട്ടത്താപ്പാണെന്നും ഗൌരി ആരോപിക്കുന്നു.