LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; മുന്നണിയിലെ തര്‍ക്കം രൂക്ഷമാക്കി സി.പി.ഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചതിന് പിന്നാലെ മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാണിച്ച് സി.പി.ഐ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

മാവോയിസ്റ്റ് വേട്ട; മുന്നണിയിലെ തര്‍ക്കം രൂക്ഷമാക്കി സി.പി.ഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

മാവോയിസ്റ്റ് വേട്ടയില്‍ മുന്നണിയിലെ തര്‍ക്കം രൂക്ഷമാക്കി സി.പി.ഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. മാവോയിസ്റ്റുകള്‍ ആട്ടിന്‍കുട്ടികളല്ലെന്ന് മുഖ്യമന്ത്രി പരാമര്‍ശിച്ചതിന് പിന്നാലെ മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാണിച്ച് സി.പി.ഐ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട് കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് ഇന്ന് കൈമാറിയേക്കും.

മാവോയിസ്റ്റുകള്‍ക്ക് വിശുദ്ധപരിവേശം നല്‍കേണ്ടെന്ന നിലപാട് മുഖ്യമന്ത്രി ഇന്നലെയും നിയമസഭയില്‍ ആവര്‍ത്തിച്ചിരിന്നു. മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തിതിന് പിന്നാലെയാണ് മഞ്ചക്കണ്ടി സന്ദര്‍ശിച്ച സി.പി.ഐ സംഘം അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറിയത്. മാവോയിസ്റ്റുകള്‍ക്ക് നേരെ ആദ്യം വെടിവെച്ചത് പൊലീസാണെന്നും ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പൊലീസ് നടപടിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തല്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പൊലീസിന്റെ ഭാഗത്ത് തെറ്റ് പറ്റിയെങ്കില്‍ പരിശോധിച്ച് നടപടി വേണമെന്നാവശ്യവും സി.പി.ഐ മുന്നോട്ട് വയ്ക്കും.

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 
Also Read

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 

മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോഴും മുന്നണിയിലെ പ്രധാനഘടക കക്ഷി വ്യത്യസ്തനിലപാട് സ്വീകരിക്കുന്നത് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നാല്‍ പ്രശ്നപരിഹാരത്തിന് എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ മുന്നണിക്കുള്ളില്‍ അവ്യക്തത നിലനില്‍ക്കുയാണ്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കാതെ പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങള്‍ സി.പി.എമ്മില്‍ നടക്കുന്നുണ്ട്.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; രണ്ട് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു
Also Read

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; രണ്ട് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു