LiveTV

Live

Kerala

പോക്സോ കേസുകളിലെ വീഴ്ച്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

പൊലീസ് മേധാവിയും നിയമവിദഗ്ധരും ബാലാവകാശ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പോക്സോ കേസുകളിലെ വീഴ്ച്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

പോക്സോ കേസുകളിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. നിലവില്‍ സംസ്ഥാനത്തെ പോക്സോ കേസുകളുടെ സ്ഥിതി യോഗം വിലയിരുത്തും.

പൊലീസ് മേധാവിയും നിയമവിദഗ്ധരും ബാലാവകാശ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പോക്സോ കേസുകളില്‍ വിചാരണ വൈകുന്ന കേസുകള്‍ പ്രത്യേകമായി തിരിച്ച് പരിശോധിക്കും.

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാന്‍ പുതിയ ഏതെങ്കിലും സംവിധാനം വേണമോ എന്ന് സര്‍ക്കാര്‍ നിയമവിദഗ്ധരോട് ആരായും