LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് യെച്ചൂരി

സംസ്ഥാനത്തിന് നിലവിൽ യു.എ.പി.എ വിഷയത്തിൽ ഇടപെടാനാകില്ലെന്നും യെച്ചൂരി ലണ്ടനിൽ പറഞ്ഞു

യു.എ.പി.എ അറസ്റ്റ് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് യെച്ചൂരി

സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യു.എ.പി.എ എന്നത് പാർലമെന്റിലെ ഭേദഗതിക്ക് ശേഷം പൂർണമായും കേന്ദ്രനയത്തിന്റെ ഭാഗമായി മാറി . സംസ്ഥാനത്തിന് നിലവിൽ യു.എ.പി.എ വിഷയത്തിൽ ഇടപെടാനാകില്ലെന്നും യെച്ചൂരി ലണ്ടനിൽ പറഞ്ഞു.

യു.എ.പി.എ വിഷയത്തിൽ ഇതാദ്യമായാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരണം നടത്തുന്നത്. പാർലമെന്റിലെ ഭേദഗതിക്ക് പിന്നാലെ യു.എ.പി.എ എന്നത് പൂർണമായും കേന്ദ്രസർക്കാരിനു കീഴിലുള്ള ഉള്ള വിഷയം ആയി മാറി. സംസ്ഥാന സർക്കാരിന് നിലവിൽ ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല എന്നതാണ് വാസ്തവം. നിയമവിധേയമായി തന്നെ സംസ്ഥാന സർക്കാരിനെ ഇക്കാര്യത്തിൽ മറികടക്കാൻ കേന്ദ്രസർക്കാരിന് കഴിയുമെന്നും യെച്ചൂരി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആയ വേട്ടയാടലിന്റെ ഭാഗമാണ് ആണ് യു.എ.പി.എ ചുമത്തിയ സംഭവം. പാർട്ടിയുടെ സ്വാധീന മേഖലയിൽ തന്നെ ഇത്തരമൊരു ഒരു സംഭവം ഉണ്ടായത് ഇതാണ് തെളിയിക്കുന്നത്. സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ഉണ്ടായതെന്നും യെച്ചൂരി വ്യക്തമാക്കി. മനുഷ്യാവകാശ വിരുദ്ധമായ യു.എ.പി.എ ക്കെതിരെ തുടർന്നും പാർട്ടി പോരാടുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.