LiveTV

Live

Kerala

വാളയാര്‍ സംഭവം; ശക്തമായ സമരത്തിനൊരുങ്ങി യു.ഡി.എഫ്, നാളെ പാലക്കാട് ഹര്‍ത്താല്‍

വിശദീകരണ യോഗങ്ങള്‍ നടത്തനാണ് സി.പി.എം തീരുമാനം

വാളയാര്‍ സംഭവം; ശക്തമായ സമരത്തിനൊരുങ്ങി യു.ഡി.എഫ്, നാളെ പാലക്കാട് ഹര്‍ത്താല്‍

വാളയാര്‍ സംഭവം രാഷ്ട്രീയ വിഷയമായി മാറുന്നു. ശക്തമായ സമരത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഉപവസിക്കും. വിശദീകരണ യോഗങ്ങള്‍ നടത്തനാണ് സി.പി.എം തീരുമാനം. നാളെ പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സി.പി.എം ഇടപെട്ടാണ് വാളയാ ര്‍ കേസ് അട്ടിമറിച്ചതെന്നാണ് യു.ഡി.എഫ് വാദം.കെ.പി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഉപവസിക്കും.ഐ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍,മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അടക്കമുളള നേതാക്കളും പരിപാടിക്കെത്തും. പ്രധാന നേതാക്കള്‍ വാളയാറിലെ പെണ്‍കുട്ടികളുടെ വീടും സന്ദര്‍ശിക്കും. സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. വാളയാര്‍ സംഭവത്തില്‍ സി.പി.എം പ്രതികളെ സംരക്ഷിക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് വിശദീകരണ യോഗങ്ങള്‍ നടത്താന്‍ സി.പി.എം തീരുമാനം.

വാളയാര്‍ സംഭവം; സി.പി.എം വിശദീകരണവുമായി ജനങ്ങളിലേക്ക്
Also Read

വാളയാര്‍ സംഭവം; സി.പി.എം വിശദീകരണവുമായി ജനങ്ങളിലേക്ക്

പ്രതികള്‍ക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്നും അരിവാള്‍ പാര്‍ട്ടിക്കാരാണ് പ്രതികളെന്ന് അമ്മയെകൊണ്ട് പറയിപ്പിച്ചതാണെന്നും സി.പി.എം ജനങ്ങളോട് പറയുന്നു.ഇന്ന് വൈകുന്നേരം പാലക്കാട് ജില്ലയിലെ 15 ഏരിയ കേന്ദ്രങ്ങളിലും പരിപാടി നടക്കും.എം.എസ്.എഫിന്റെ വിദ്യാര്‍ഥി ലഹളയും ഇന്നാണ്. നിര്‍ഭയക്കായി ഡല്‍ഹിയില്‍ നടന്ന സമരത്തിന്റെ മാതൃകയിലാണ് വിദ്യാര്‍ഥി ലഹള സംഘടിപ്പിക്കുക.

സി.ഡബ്ല്യു.സി ചെയര്‍മാന്‍ വാളയാര്‍ പ്രതികള്‍ക്കായി ഹാജരായ സംഭവം; ‘ഇരകളുടെ മൊഴി എടുക്കുന്നയാള്‍ പ്രതികള്‍ക്കായി ഹാജരായത് ഗുരുതര വീഴ്ച’
Also Read

സി.ഡബ്ല്യു.സി ചെയര്‍മാന്‍ വാളയാര്‍ പ്രതികള്‍ക്കായി ഹാജരായ സംഭവം; ‘ഇരകളുടെ മൊഴി എടുക്കുന്നയാള്‍ പ്രതികള്‍ക്കായി ഹാജരായത് ഗുരുതര വീഴ്ച’