LiveTV

Live

Kerala

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

വിമര്‍ശനം നിരന്തരം ഉയര്‍ന്നിട്ടും അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം

 യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

മാവോയിറ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്റെയും ത്വാഹയുടേയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. യു.എ.പി.എ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് മുഖ്യന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്. വിമര്‍ശനം നിരന്തരം ഉയര്‍ന്നിട്ടും അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം.

വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി
Also Read

വിദ്യാര്‍ഥികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നതിനിടെയാണ് കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയ സ്ഥിതിക്ക് കോടതിയില്‍ പ്രോസിക്യൂഷന്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.എന്നാല്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനുമെതിരെ യു.എ.പി.എ ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം. ഇരുവരും വളരെക്കാലമായി നിരീക്ഷണത്തിലാണെന്നും ലഘുലേഖ മാത്രമല്ല തെളിവെന്നും പൊലീസ് പറയുന്നുഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയോ റിമാന്‍ഡ് തുടരണമെന്ന നിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ ജാമ്യത്തിനുള്ള സാധ്യത മങ്ങും.

കോഴിക്കോട്ടെ അറസ്റ്റ്: യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം
Also Read

കോഴിക്കോട്ടെ അറസ്റ്റ്: യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം

എന്നാല്‍ അലനും താഹയ്ക്കുമെതിരായ ആരോപണങ്ങള്‍ തെളിയിക്കാനുള്ള യാതൊന്നും അന്വേഷണസംഘത്തിന്‍റെ പക്കലില്ലെന്ന നിലപാടിലാണ് പ്രതിഭാഗം. ഇരുവരും നിലവില്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന കാര്യവും കോടതിയില്‍ ഉന്നയിക്കും.കോഴിക്കോട് റൂറല്‍ എസ്.പി എ.വി ജോര്‍ജ് പന്തീരങ്കാവ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരിത്തിയിരുന്നു

യു.എ.പി.എ അറസ്റ്റ്; മഹസര്‍ ലിസ്റ്റില്‍ അലന്‍റെ വീട്ടില്‍ നിന്ന് ലഭിച്ചത് മൊബൈല്‍ ഫോണ്‍ മാത്രം!
Also Read

യു.എ.പി.എ അറസ്റ്റ്; മഹസര്‍ ലിസ്റ്റില്‍ അലന്‍റെ വീട്ടില്‍ നിന്ന് ലഭിച്ചത് മൊബൈല്‍ ഫോണ്‍ മാത്രം!