LiveTV

Live

Kerala

ടിപി വധക്കേസിലെ പ്രതികള്‍ക്ക് പരാമാവധി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അനുവദിച്ച പരോളുകളുടെ കണക്കാണ് പുറത്ത് വന്നത്

ടിപി വധക്കേസിലെ  പ്രതികള്‍ക്ക് പരാമാവധി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍

ടി.പി കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പി.കെ കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസത്തെ പരോള്‍. കെ.സി രാമചന്ദ്രന് 205 ഉം സിജിത്തിന് 186 ദിവസവും പരോള്‍ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ദിവസം പരോള്‍ ലഭിച്ചത് പി കെ കുഞ്ഞനന്തനാണ്. സാധരണ പരോള്‍ 135 ദിവസവും അടിയന്തര പരോള്‍ 122 ദിവസവും അടക്കം ആകെ കുഞ്ഞനന്തന്‍ പുറത്ത് നിന്നത് 257 ദിവസാണ്. 205 ദിവസം പരോള്‍ ലഭിച്ച് കെ.സി രാമചന്ദ്രനാണ് കുഞ്ഞനന്തന് പിറകെ വരുന്നത്. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും രാമചന്ദ്രന് ലഭിച്ചു. സിജിത്ത് 186 ദിവസം, മുഹമ്മദ് ഷാഫി 135 ദിവസം കിര്‍മാണി മനോജ് 120 ദിവസം എന്നിവരാണ് കൂടുതല്‍ ദിവസം പരോള്‍ അനുവദിക്കപ്പെട്ട മറ്റു പ്രതികള്‍. കൊടി സുനിയെന്ന് സുനില്‍ കുമാറിന് മാത്രമാണ് കുറവ് എണ്ണം പരോള്‍ ലഭിച്ചത്. 60 ദിവസം.

 ടി.പി വധം; അറുതിയില്ലാതെ വിവാദങ്ങള്‍
Also Read

ടി.പി വധം; അറുതിയില്ലാതെ വിവാദങ്ങള്‍

90 ദിവസത്തില്‍ 15 ത്തെ സാധാരണ പരോളാണ് ഒരാള്‍ക്ക് പരമാവധി ലഭിക്കുക. ഇതുവെച്ച് നോക്കില്‍ ഒരാള്‍ക്ക് കിട്ടേണ്ട പരമാവധി പരോള്‍ ഈ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര അവധികള്‍ വേറെയും. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് ഉത്രയും ഉദാരമായി പരോളുകള്‍ അനുവദിക്കാന്‍ കാരണമെന്നാണ് വിമര്‍ശം.കഴിഞ്ഞ നിയമസഭാ സമയത്ത് ജുണ്‍ മാസത്തില്‍ ചോദിച്ച ചോദ്യത്തിന് ഇന്നലെയോടെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

2012 മെയ്‌ 4-ന് രാത്രി 10 മണിക്കാണ് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ കേസില്‍ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതില്‍ പതിനൊന്നു പേര്‍ക്കും ലഭിച്ചത് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്.

 ടി.പി ചന്ദ്രശേഖരന്‍ വധം: നിയമ പോരാട്ടങ്ങളില്‍ ഇന്നും ആര്‍.എം.പി
Also Read

ടി.പി ചന്ദ്രശേഖരന്‍ വധം: നിയമ പോരാട്ടങ്ങളില്‍ ഇന്നും ആര്‍.എം.പി