LiveTV

Live

Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; സൂരജ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ജാമ്യം

കേസിലെ നാലാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി കൂടിയായ സൂരജ്

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; സൂരജ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ജാമ്യം

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. പാലത്തിന് ബലക്ഷയമുണ്ടന്ന പരിശോധന റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിന് മുൻകൂർ പണം നൽകിയതിലെ അഴിമതി സംബസിച്ച കേസിലെ പ്രതികൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി കരാർ കമ്പനി എം ഡി സുമീത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എം. ടി തങ്കച്ചൻ, നാലാം പ്രതിയും പൊതുമരാമത്ത് മുൻ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവർക്കാണ് രണ്ടാം തവണ നൽകിയ ജാമ്യാപേക്ഷയിൽ കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 30 നാണ് നാല് പ്രതികളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാലാരിവട്ടം മേല്‍പ്പാലത്തിന് ബലക്ഷയമുണ്ടെന്ന റ്റു പാർട്ടാണ് വിജലൻസ് നൽകിയത്.

തൃശൂര്‍ എഞ്ചിനിയറിംഗ് കോളജിലെ സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന വിഭാഗവുമാണ് പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയത്. ഗര്‍ഡറുകളില്‍ മാത്രം 2,183 വിള്ളലുകൾ ഉള്ളതായും വിള്ളലുകളില്‍ 99 എണ്ണം 0.33 മില്ലീ മീറ്ററില്‍ കൂടുതലാണെന്നും തൃശൂര്‍ എഞ്ചിനിയറിംഗ് കോളജിലെ സ്ട്രക്ചറല്‍ എഞ്ചിനിയറിംഗ് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അസി. എഞ്ചിനിയര്‍ അപകടകരമായ രീതിയില്‍ 6 ബെന്‍ഡുകളും കണ്ടെത്തി. പിയര്‍ ക്യാപ്പില്‍ 83 വിള്ളല്‍ കണ്ടെത്തി. ഇതില്‍ അഞ്ചെണ്ണം 0.33 മില്ലിമീറ്ററില്‍ കൂടുതലാണെന്നുമായിരുന്നു വിജിലൻസിന്റെ റിപ്പോര്‍ട്ട്.

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസില്‍ കരാര്‍‌ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി
Also Read

പാലാരിവട്ടം പാലം നിർമ്മാണ അഴിമതിക്കേസില്‍ കരാര്‍‌ കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി

പാലാരിവട്ടം പാലം അഴിമതി; സൂരജിന് ജാമ്യമില്ല,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി
Also Read

പാലാരിവട്ടം പാലം അഴിമതി; സൂരജിന് ജാമ്യമില്ല,പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടതി