LiveTV

Live

Kerala

ശബരിമല യുവതി പ്രവേശം തടയാൻ നിയമ നിർമാണം നടത്തുന്നതിനെ ചൊല്ലി തര്‍ക്കം

സംസ്ഥാനത്ത് നിയമനിർമാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പല തവണ ആവർത്തിച്ചെങ്കിലും നിയമനിർമാണം സാധ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

 ശബരിമല യുവതി പ്രവേശം തടയാൻ നിയമ നിർമാണം നടത്തുന്നതിനെ ചൊല്ലി തര്‍ക്കം

ശബരിമല യുവതി പ്രവേശം തടയാൻ നിയമ നിർമാണം നടത്തുന്നതിനെ ചൊല്ലി നിയമസഭയിൽ തർക്കം. സംസ്ഥാനത്ത് നിയമനിർമാണം സാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പല തവണ ആവർത്തിച്ചെങ്കിലും നിയമനിർമാണം സാധ്യമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുനഃപരിശോധന ഹർജിയിൽ വിധി വരട്ടേ എന്നും ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല യുവതിപ്രവേശനത്തിലെ നിയമനിർമ്മാണത്തിൽ നേരത്തെയുള്ള നിലപാട് മുഖ്യമന്ത്രിസഭയിൽ ആവർത്തിച്ചു. ഭക്തരെ കബളിപ്പിക്കാനാണ് ചിലർ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനിർമാണം നിയമസഭക്ക് സാധ്യമാണെന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ചു.