LiveTV

Live

Kerala

താഹയുടെ വീട്ടിലെ റെയ്ഡ്: കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു  

നേരത്തെ പിടിച്ചെടുത്ത പുസ്തകങ്ങളുടെ ദൃശ്യങ്ങള്‍ക്ക് പുറമെ, ബാനറിന്‍റെയും മറ്റും ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

താഹയുടെ വീട്ടിലെ റെയ്ഡ്: കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു  

കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. നേരത്തെ പിടിച്ചെടുത്ത പുസ്തകങ്ങളുടെ ദൃശ്യങ്ങള്‍ക്ക് പുറമെ, ബാനറിന്‍റെയും മറ്റും ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

രാവിലെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ചില പുസ്തകങ്ങളും ലഘുലേഖകളുമാണ് ഉണ്ടായിരുന്നത്. മാവോയിസത്തെ എതിര്‍ക്കുന്ന ഉള്ളടക്കമുള്ള പുസ്തകങ്ങളും പിടിച്ചെടുത്തവയില്‍ ഉണ്ടായിരുന്നു. പൊലീസ് മർദ്ദിച്ചുവെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താഹ പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു.

വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന് സഹോദരന്‍ ഇജാസ് പറഞ്ഞു- "ഞാനും താഹയും സജീവ സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഞങ്ങളുടേത് പാര്‍ട്ടി കുടുംബമാണ്. വീട്ടില്‍ ഞങ്ങളെല്ലാവരും ഉപയോഗിക്കുന്ന മുറിയാണത്. അതില്‍ ഒന്നും ഒളിച്ചുവയ്ക്കാന്‍ സാധിക്കില്ല. താഹയെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിയാം. പ്രളയത്തിന്റെ സമയത്ത് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരപരാധിയാണെന്ന് പൊലീസിനും ബോധ്യമുള്ളതുകൊണ്ടാണല്ലോ വീട്ടില്‍ പരിശോധനയുടെ സമയത്ത് അവനെ ഒറ്റക്ക് മുറിയിലേക്ക് വിട്ടത്. ഓടി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നു. പകുതി വിലങ്ങിട്ട രീതിയിലായിരുന്നു. മാവോയിസ്റ്റ് എന്ന് മുദ്ര കുത്തുന്ന ആളുകളെ പൊലീസ് ഇത്ര അലക്ഷ്യമായിട്ട് കൊണ്ടുവരുമോ?" ഇജാസ് ചോദിക്കുന്നു.