LiveTV

Live

Kerala

കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ഹിറ്റ്‍ലറിന് പകരം ഇപ്പോൾ പിണറായിയാണ് ഇരിക്കുന്നതെന്ന് ചെന്നിത്തല

മുഖ്യമന്ത്രി പദവിയിൽ തുടരാൻ പിണറായിക്ക് യോഗ്യതയില്ല

കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ഹിറ്റ്‍ലറിന് പകരം ഇപ്പോൾ പിണറായിയാണ് ഇരിക്കുന്നതെന്ന് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകളെ തേടി വരുന്ന ഫാസിസ്റ്റുകളുടെ കസേരയിൽ ഹിറ്റ്‍ലറിന് പകരം ഇപ്പോൾ പിണറായിയാണ് ഇരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവിയിൽ തുടരാൻ പിണറായിക്ക് യോഗ്യതയില്ല. ആദ്യമായാണ് പൊലീസ് നടപടിക്കെതിരെ ജില്ലാ സെക്രട്ടറി വിമർശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയെ പാർട്ടി തന്നെ തള്ളിക്കളഞ്ഞു. രണ്ടു ചെറുപ്പക്കാരെ അന്യായമായി ജയിലിലടച്ചതിന് ആര് സമാധാനം പറയുമെന്നും ഒരു ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് ഇന്ത്യയിൽ തന്നെ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

മാവോയിസ്റ്റുകെളെ വ്യാജ ഏറ്റുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നോട് പറഞ്ഞെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു‍. മുഖ്യമന്ത്രി ഹൃദയമില്ലാത്ത മനുഷ്യനാണ്. യു.എ.പി.എ ചുമത്തിയ സംഭവത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് കെ മുരളീധരന്‍ എം.പി. മോദിയുടെ അനുയായികളാണ് പൊലീസിനെ ഭരിക്കുന്നത്. മുന്നണിയില്‍ കൂട്ടുതതരവാദിത്തം നഷ്ടമായ സര്‍ക്കാര്‍ രാജിവെക്കണം. സര്‍ക്കാരിനെ തിരുത്താന്‍ കഴിയില്ലെങ്കില്‍ സിപിഐ മുന്നണിയില്‍ നിന്ന് പുറത്ത് പോകണം. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാത്ത പിണറായി വിജയന് എങ്ങനെ മുഖ്യമന്ത്രിയായി തുടരാനാകുമെന്നും മുരളീധരന്‍ ചോദിച്ചു.