LiveTV

Live

Kerala

മാവോ വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി: മുല്ലപ്പള്ളി

സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ കെ മുരളീധരന്‍ എംപി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു

മാവോ വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി: മുല്ലപ്പള്ളി

മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ കെ മുരളീധരന്‍ എംപി, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. മോദിയുടെ അനുയായികളാണ് പൊലീസ് തലപ്പത്തുള്ളവര്‍. അവര്‍ മോദിയുടെ നയം നടപ്പാക്കുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ച ജനയുഗം മുഖപ്രസംഗമെഴുതി. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്നും അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢ നീക്കങ്ങളെ നിരീക്ഷിക്കണമെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.