LiveTV

Live

Kerala

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന്

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന്

കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഈ മാസം 13ന് നടക്കും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാനാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എം.എൽ.എയായ സാഹചര്യത്തില്‍ ആ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്താനാണ് തെരഞ്ഞെപ്പ്. ഈ മാസം 13ന് കൗൺസിൽ ഹാളിൽ രാവിലെ 11ന് ജില്ല വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ തെരഞ്ഞെപ്പ് നടക്കും. ഐ ഗ്രൂപ്പുകാരനായ ടി.ജെ. വിനോദിന് പകരക്കാരനായി അതേ ഗ്രൂപ്പിൽ നിന്നുള്ളയാളെ വെക്കാനാണ് തത്വത്തിൽ തീരുമാനം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. മേയറെ മാറ്റണമെന്ന കടുത്ത നിലപാട് തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോയെന്ന് നേതാക്കള്‍ ഭയക്കുന്നുണ്ട്.

മേയർമാറ്റം തൽക്കാലം വേണ്ടെന്ന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് മുതിര്‍ന്ന നേതക്കളുടെ തീരുമാനം.