LiveTV

Live

Kerala

വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കെ.സി വേണുഗോപാല്‍

കേസ് സി.ബി.ഐ അന്വേഷിക്കണണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു

 വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് കെ.സി വേണുഗോപാല്‍

വാളയാര്‍ കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേസ് സി.ബി.ഐ അന്വേഷിക്കണണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ ഉപവാസ സമരം പാലക്കാട് തുടരുകയാണ്.

സി.പി.എം വാളയാർ കേസ് അട്ടിമറിക്കുന്നു, കേസ് സി.ബി. ഐ തന്നെ അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സമരം. കെ പി .സി .സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ 250ഓളം പേരാണ് ഉപവാസം ഇരിക്കുന്നത്. പ്രതികളെ സംരക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഗൂഢലോചന നടന്നുവെന്നും സി.ഡബ്ള്യൂ.സി ചെയർമാന്റെ നിയമനം അന്വേഷിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും. നാട്ടുകാരുടെ നേതൃത്വത്തിൽ അടപ്പളത്ത് നടക്കുന്ന റിലേ നിരാഹാര സമരം രണ്ടാം ദിവത്തിലേക്ക് കടന്നു.