പൊലീസിനെതിരെ സിപിഐ മുഖപത്രം ജനയുഗം
അതേസമയം യു.എ.പി.എ അറസ്റ്റ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചേക്കും

പൊലീസിനെതിരെ സിപിഐ മുഖപത്രം ജനയുഗം. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഡ നീക്കങ്ങളെ നിരീക്ഷിക്കണമെന്നും ജനയുഗം ആവശ്യപ്പെടുന്നു. അതേസമയം യു.എ.പി.എ അറസ്റ്റ് ഇന്ന് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചേക്കും.
ഇവിടെ അറസ്റ്റിലായവരുടെ മാവോ ബന്ധം പൊലീസ് തെളിയിച്ചിട്ടില്ല. ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തി മൊബൈൽ ഫോണുകളും ലാപ്ടോപ്പും തൊണ്ടിയാക്കിക്കൊണ്ടുപോയതും ലഘുലേഖയുമാണ് തെളിവായി കരുതിയിട്ടുള്ളത്. കരിനിയമം ചുമത്തപ്പെട്ടതിന്റെ നിയമസാധുത സംസ്ഥാന സർക്കാരും പരിശോധിക്കും. പക്ഷെ വിഷയത്തെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിച്ചുവിടാൻ അവസരമൊരുക്കിക്കൂടാ. അതിന് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗൂഢമായ നീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. ജനയുഗം എഴുതുന്നു.