LiveTV

Live

Kerala

സി.ഡബ്ല്യു.സി ചെയര്‍മാന്‍ വാളയാര്‍ പ്രതികള്‍ക്കായി ഹാജരായ സംഭവം; ‘ഇരകളുടെ മൊഴി എടുക്കുന്നയാള്‍ പ്രതികള്‍ക്കായി ഹാജരായത് ഗുരുതര വീഴ്ച’

അന്വേഷണത്തിലും എന്‍.രാജേഷിന് വീഴ്ച്ചപറ്റിയതായി കണ്ടെത്തി.

സി.ഡബ്ല്യു.സി ചെയര്‍മാന്‍ വാളയാര്‍ പ്രതികള്‍ക്കായി ഹാജരായ സംഭവം; ‘ഇരകളുടെ മൊഴി എടുക്കുന്നയാള്‍ പ്രതികള്‍ക്കായി ഹാജരായത് ഗുരുതര വീഴ്ച’

പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ എന്‍.രാജേഷ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തി. ഇരകളുടെ മൊഴി എടുക്കുന്നയാള്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് ഗുരുതര വീഴ്ച്ച.

വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ഡബ്ല്യു.സി ചെയര്‍മാന്‍റെ വീഴ്ച്ചകള്‍ ചൂണ്ടികാട്ടുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് എന്‍.രാജേഷിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്.

സി.ഡബ്ല്യു.സി ചെയര്‍മാന്‍ വാളയാര്‍ പീഡന കേസിലെ പ്രതിയായ പ്രദീപ്കുമാറിന് വേണ്ടി ഹാജരായതിന്‍റെ കോടതി രേഖകള്‍ അടക്കം ഉള്‍പെടുത്തി മീഡിയവണ്‍ വാര്‍ത്ത നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവിട്ടത്. സി.ഡബ്ല്യു.സി ചെയര്‍മാനായതിനുശേഷം എന്‍.രാജേഷ് കോടതിയില്‍ ഹാജരായിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. എന്നാല്‍ വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ടിലും പ്രതിക്കായി സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഹാജരായതായി കണ്ടെത്തി. നിര്‍ഭയ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ഇരകളുടെ മൊഴി എടുക്കുന്ന എന്‍.രാജേഷ് ഇവരെ പീഡിപ്പിച്ചവര്‍ക്കായി കോടതിയില്‍ ഹാജരാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മഹിള സമക്യയാണ് അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ എന്‍.രാജേഷിനെ നിയമിക്കണമെന്ന് സി.പി.എം ശുപാര്‍ശ ചെയ്തിട്ടില്ലെന്നും നിയമനത്തിലെ വീഴ്ച്ച പരിശോധിക്കണമെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു.

സങ്കേതികതയുടെ പേരില്‍ ഏറെ വൈകിയാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.