LiveTV

Live

Kerala

വാളയാര്‍ സംഭവം; സി.പി.എം വിശദീകരണവുമായി ജനങ്ങളിലേക്ക്

നാളെ 15 കേന്ദ്രങ്ങളില്‍ പൊതുയോഗം

വാളയാര്‍ സംഭവം; സി.പി.എം വിശദീകരണവുമായി ജനങ്ങളിലേക്ക്

വാളയാര്‍ പെണ്കുട്ടികളുടെ ദുരൂഹമരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നിരാഹാര സമരം തുടങ്ങി. സംഭവത്തിലെ പാർട്ടി നിലപാട് വിശദീകരിക്കാന്‍ സി.പി.എം നാളെ ഏരിയ കേന്ദ്രങ്ങളില്‍ പൊതുയോഗം നടത്തും. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നാളെ ഉപവാസ സമരം നടത്തും.

വാളയാറിലെ സഹോദരിമാരെ പീഡിപ്പിച്ച പ്രതികള്‍ സി.പി.എമ്മുമായി ബന്ധമില്ലാത്തവരാണെന്നും മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞു. വാളയാര്‍ വിഷയത്തില്‍ ജില്ലയിലെ മുഴുവന്‍ ഏരിയ കേന്ദ്രങ്ങളിലും സി.പി.എം നാളെ വിശദീകരണ യോഗം നടത്തും.

പ്രോസിക്യൂട്ടറുടെ പരാജയമാണ് പ്രതികള്‍ രക്ഷപെടാന്‍ കാരണമെന്നും ഡി.വൈ.എസ്.പി സോജന്‍ അന്വേഷണം ഏറ്റെടുത്തശേഷം പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും സി.പി..എം വിശദീകരിക്കുന്നു.

പുനരന്വേഷണം ആവശ്യപെട്ട് അട്ടപ്പളത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. വാളയാര്‍ സംഭവ‍ത്തില്‍ സര്‍ക്കാറിനെതിരെ സമരം ശക്തമാക്കനാണ് കോണ്‍ഗ്രസ് തീരുമാനം. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാളെ കോട്ടമൈതാനത്ത് ഉപവാസമിരിക്കും.