LiveTV

Live

Kerala

സർവകലാശാല ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ കേരള സർവകലാശാലയുടെ ആലപ്പുഴ പഠന കേന്ദ്രം 

ഇനി സർവകലാശാലയിൽ നേരിട്ട് പോകണ്ട. പഠന കേന്ദ്രം വഴി അപേക്ഷകൾ സമർപ്പിക്കാം.

 സർവകലാശാല ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ കേരള സർവകലാശാലയുടെ ആലപ്പുഴ പഠന കേന്ദ്രം 

ആലപ്പുഴയിലെ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇനി വിവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെ കേരള സർവകലാശാലയെ ആശ്രയിക്കണ്ട. സർവകലാശാല ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കാൻ കേരള സർവകലാശാലയുടെ ആലപ്പുഴയിലെ കേന്ദ്രം സജ്ജമായി കഴിഞ്ഞു.

ഒരു കോടി രൂപ മുടക്കിയാണ് സർവ്വകലാശാല പഠന കേന്ദ്രം വിപുലീകരിച്ചത്. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡിഗ്രി-മൈഗ്രെഷൻ ഒഴികെയുള്ള എല്ലാ സർട്ടിഫിക്കറ്റുകളും, രേഖകളും ഇവിടെ നിന്ന് ലഭ്യമാക്കും. ഇതിനാവശ്യമായ നിലയിൽ അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ വിഭാഗത്തെ പ0ന കേന്ദ്രത്തിലേക്ക് നിയമിച്ചു.

നവീകരിച്ച റഫറൻസ് ലൈബ്രറിയിൽ ആദ്യഘട്ടത്തിൽ 6000 പുസ്തകങ്ങളാണ് എത്തിച്ചത്. സെന്റർ ഫൊർ റൂറൽ സ്റ്റഡീസ് എന്ന നിലയിൽ ഒരു പഠന വകുപ്പും ഉടൻ ആരംഭിക്കും.