LiveTV

Live

Kerala

സ്വന്തം പാര്‍ട്ടിക്കാര്‍ തീവ്രവാദികളാകുന്നത് എന്തുകൊണ്ടെന്ന് സി.പി.എം ചിന്തിക്കണമെന്ന് ബി.ജെ.പി

സ്വന്തം പാര്‍ട്ടിക്കാര്‍ തീവ്രവാദികളാകുന്നത് എന്തുകൊണ്ടെന്ന് സി.പി.എം ചിന്തിക്കണമെന്ന് ബി.ജെ.പി

തീവ്രവാദ ബന്ധമുള്ള സി.പി.എം പ്രവർത്തകരെ അറസ്റ്റു ചെയ്ത പൊലീസ് നടപടി ദുർബലപ്പെടുത്താനുള്ള സർക്കാർ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍.

ചില സി.പി.ഐ, സി.പി.എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദ കേസ്സുകൾ അട്ടിമറിക്കുന്നത് ജനങ്ങളെ ബാധിക്കും. പാർട്ടി പ്രവർത്തകർ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നുവെന്ന് സി.പി.എം പരിശോധിക്കണമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യ താത്പര്യത്തിനെതിരെ പ്രവർത്തിക്കുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയിലാണുള്ളതെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പന്തീരങ്കാവിലെ സി.പി.എം പ്രവർത്തകരുടെ അറസ്റ്റെന്ന് കേന്ദ്ര മന്ത്രി വി മുരളീധരനും പ്രതികരിച്ചു.