LiveTV

Live

Kerala

ചന്ദനമരങ്ങള്‍ കടത്തി; മണ്‍വിളയിലെ റേഡിയോ സ്റ്റേഷന്‍ വളപ്പില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്

ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

ചന്ദനമരങ്ങള്‍ കടത്തി; മണ്‍വിളയിലെ റേഡിയോ സ്റ്റേഷന്‍ വളപ്പില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്

തിരുവനന്തപുരം ശ്രീകാര്യം മണ്‍വിളയിലെ റേഡിയോ സ്റ്റേഷൻ വളപ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്തി. ഇന്നലെ രാത്രിയാണ് സംഭവം. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.

റേഡിയോ സ്റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന നാല് ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരം മുറിച്ചുകടത്തിയത് കണ്ടെത്തിയത്. ഡോഗ് സ്കോഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. വനം വകുപ്പ് ഉദ്യോസ്ഥരും സ്ഥലത്തെത്തി. ചോദ്യം ചെയ്യുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഒരു മാസം മുൻപും ഇവിടെ നിന്ന് ഒരു ചന്ദനമരം മുറിച്ച് കടത്തിയിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് വീണ്ടും ചന്ദനമരം കടത്ത്. നേരത്തെ റേഡിയോ സ്റ്റേഷൻ വളപ്പില്‍ പോലിസ് എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നു. ഇതിന്റെ പ്രവർത്തനം നിലച്ചതോടെയാണ് ചന്ദനമര മോഷണം പതിവായത്. രണ്ടാഴ്ചയ്ക്ക് മുന്പ് തൊട്ടടുത്തുള്ള സി.ഇ.ടി എഞ്ചിനീയറിംഗ് കോളജ് വളപ്പിലെ ചന്ദന മരവും മുറിച്ച് കടത്തിയിരുന്നു. ഇതിലും പ്രതികളെ കണ്ടെത്താനായില്ല.