LiveTV

Live

Kerala

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട കാര്‍ത്തി നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

‘ഒറീസയിലെ കോറപുട്ടില്‍ 2004 ഫെബ്രുവരിയില്‍ നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രധാന പ്രതിയാണ് കാര്‍ത്തി’

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട കാര്‍ത്തി നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

മഞ്ചിക്കണ്ടിയില്‍ കൊലപെട്ട മാവോയിസ്റ്റ് കാര്‍ത്തി നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് വാദം. കാര്‍ത്തി ഒറീസയിലെ പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ആയുധപുര കൊള്ളയടിച്ച കാര്‍ത്തി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഒറീസയിലെ കോറപുട്ടില്‍ 2004 ഫെബ്രുവരിയില്‍ നടന്ന പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രധാന പ്രതിയാണ് കാര്‍ത്തി. ജില്ലാ പൊലീസ് മേധാവിയുടെയും, ഓറീസ സ്റ്റേറ്റ് ആംമ്ഡ് ഫോഴ്സിന്‍റെയും ഓഫീസുകളും ആക്രമിച്ചു. ആയുധപ്പുര കൊള്ളയടിച്ച സംഭവത്തിലും കാര്‍ത്തി പ്രതിയെന്നും പൊലീസ് പറയുന്നു.

ഈ സംഭവങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് ഇപ്പോള്‍ കൊലപെട്ട മാവോയിസ്റ്റെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍ വ്യാജ ഏറ്റ് മുട്ടലിലൂടെയാണ് കാര്‍ത്തി ഉള്‍പെടെ നാലുപേരെ വധിച്ചതെന്നാണ് ഇടതുമുന്നണിയിലുള്ളവര്‍ വരെ പറയുന്നത്.