LiveTV

Live

Kerala

വാളയാര്‍ കേസ് അട്ടിമറിക്കപ്പെട്ടത് സി.പി.എം ഇടപെട്ടതുകൊണ്ടെന്ന് കോണ്‍ഗ്രസ്

നാളെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടപ്പള്ളത്ത് ഉപവാസമിരിക്കും.

വാളയാര്‍ കേസ് അട്ടിമറിക്കപ്പെട്ടത് സി.പി.എം ഇടപെട്ടതുകൊണ്ടെന്ന് കോണ്‍ഗ്രസ്

വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു. വാളയാര്‍ സംഭവം സര്‍ക്കാറിനെതിരെ പ്രചരണായുധമാക്കനാണ് കോണ്‍ഗ്രസ് തീരുമാനം. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാളെ വാളയാറില്‍ ഉപവസിക്കും.

സി.പി.എം ഇടപെട്ടതുകൊണ്ടാണ് വാളയാര്‍ കേസ് അട്ടിമറിക്കപെട്ടതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇന്നലെ വാളയറിലെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ എല്ലാ പ്രശ്നങ്ങളുടെയും കേന്ദ്രബിന്ദു സി.പി.എം ആണെന്ന് ആരോപിച്ചു.

നാളെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടപ്പള്ളത്ത് ഉപവാസമിരിക്കും. മുതിര്‍ന്ന നേതാക്കളെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചാം തിയ്യതി പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തും.

അന്നേ ദിവസം മറ്റ് ജില്ലകളില്‍ ധര്‍ണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചു. കെ.സി വേണുഗോപാല്‍, വി.എം സുധീരന്‍ തുടങ്ങി വിവിധ നേതാക്കളാണ് വാളയാറിലെത്തുന്നത്. സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് വിവിധ തരത്തിലുള്ള പരിപാടികളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.