LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്: സി.പി.എമ്മില്‍ പ്രതിഷേധം, ആഭ്യന്തര വകുപ്പ് പ്രതിരോധത്തില്‍

പൊലീസിന് വീഴ്ച പറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. പൊലീസ് നടപടിയെ എം.വി ജയരാജൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

യു.എ.പി.എ അറസ്റ്റ്: സി.പി.എമ്മില്‍ പ്രതിഷേധം, ആഭ്യന്തര വകുപ്പ് പ്രതിരോധത്തില്‍

കോഴിക്കോട്ടെ യു.എ.പി.എ അറസ്റ്റില്‍ സി.പി.എമ്മില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതോടെ ആഭ്യന്തര വകുപ്പ് പ്രതിരോധത്തില്‍. പൊലീസിന് വീഴ്ച പറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. യു.എ.പി.എ ചുമത്തിയത് സർക്കാർ പരിശോധിച്ച് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് നടപടിയെ എം.വി ജയരാജൻ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. സർക്കാർ നയം അനുസരിച്ചല്ല പോലീസ് നീങ്ങുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന് തെറ്റുപറ്റുമ്പോൾ സർക്കാർ തിരുത്തിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരൻ വ്യക്തമാക്കി. യു.എ.പി.എ പ്രകാരം കേസെടുത്തത് അംഗീകരിക്കാനില്ലെന്നായിരുന്നു എം സ്വരാജിൻറെ പ്രതികരണം. അതേസമയം പൊലീസ് നടപടിക്ക് പിന്തുണയുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയത് ശ്രദ്ധേയമായി.