കരമന ദുരൂഹ മരണങ്ങളില്‍ ഇന്ന് കൂടുതല്‍ നടപടിക്ക് സാധ്യത
ജയമാധവൻ നായരുടെ മരണത്തിൽ അസ്വഭാവികത തോന്നിയതിനാലാണ് ഫോറൻസിക് പരിശോധന നടത്തിയത്.

തിരുവനന്തപുരം കരമന കൂടത്തിൽ തറവാട്ടിലെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് കൂടുതൽ നടപടികൾക്ക് സാധ്യത. നിലവിൽ പരമാവധി തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ഇന്നലെ കൂടത്തിൽ തറവാട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന. ജയമാധവൻ നായരുടെ മരണത്തിൽ അസ്വഭാവികത തോന്നിയതിനാലാണ് ഫോറൻസിക് പരിശോധന നടത്തിയത്.
ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായരെയും സാക്ഷിയായ ലീലയെയും ഇന്നലെ കൂടത്തിൽ തറവാട്ടിലെത്തിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.