LiveTV

Live

Kerala

അക്ഷരവീട് പദ്ധതി; മജീഷ്യന്‍ നാഥിന് വീടിന്‍റെ സ്നേഹത്തണല്‍

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മലയാളത്തിലെ 51 മധുരാക്ഷരങ്ങളിൽ വീടൊരുക്കുന്ന അക്ഷരവീട് പദ്ധതിയിൽ ‘ഋ’ എന്ന് നാമകരണം ചെയ്ത ഭവനമാണ് മജീഷ്യന്‍ നാഥിന് കൈമാറിയത്.

അക്ഷരവീട് പദ്ധതി; മജീഷ്യന്‍ നാഥിന് വീടിന്‍റെ സ്നേഹത്തണല്‍

പ്രതിസന്ധികളെ മായാജാലം കാട്ടി അതിജീവിച്ച മജീഷ്യന്‍ നാഥിന് സ്നേഹാക്ഷരങ്ങളുടെ തണല്‍. മലയാളത്തിന്‍റെ 51 അക്ഷരങ്ങൾ ചേർത്തുനിർത്തി മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യൂനിമണിയും ആരോഗ്യരംഗത്തെ ഇൻറർനാഷനൽ ബ്രാന്‍ഡായ എൻ.എം.സി ഗ്രൂപ്പും സംയുക്തമായ കേരളത്തിന് സമർപ്പിക്കുന്ന പദ്ധതിയാണ് അക്ഷരവീട്. വര്‍ക്കലയില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി മജീഷ്യന്‍ നാഥിന് അക്ഷരവീട് കൈമാറി

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് മലയാളത്തിലെ 51 മധുരാക്ഷരങ്ങളിൽ വീടൊരുക്കുന്ന അക്ഷരവീട് പദ്ധതിയിൽ 'ഋ' എന്ന് നാമകരണം ചെയ്ത ഭവനമാണ് മജീഷ്യന്‍ നാഥിന് കൈമാറിയത്. പത്മശ്രീ ജി. ശങ്കർ രൂപകല്‍പന ചെയ്ത് വർക്കല അയിരൂരിൽ പൂർത്തിയായ വീടിൻറ പ്രശസ്തിപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി.

അര്‍ഹരായവരെ കണ്ടുപിടിച്ച് വീട് നല്‍കുന്ന അക്ഷരവീട് പദ്ധതി പുണ്യ പ്രവൃത്തിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. യൂനിമണി മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ കെ മൊയ്തീന്‍ കോയ പദ്ധതി വിശദീകരിച്ചു. നാഥിനുള്ള അക്ഷരവീടിന് സ്ഥലം നൽകിയ കൈരളി ജുവലേഴ്സ് എം.ഡി. നാദിർഷായെ ചടങ്ങില്‍ ആദരിച്ചു. തനിക്ക് നല്‍കിയ സ്നേഹത്തിന് മജീഷ്യന്‍ നാഥ് മറുപടി

നല്‍കി

ഹോള്‍ഡ് ബൈറ്റ് മജീഷ്യന് നാഥ്

ചടങ്ങില്‍ ഒളിമ്പ്യന്‍ മുഹമ്മദ് അനസിന് കൈമാറുന്ന ഥ അക്ഷരവീടിന്‍റെ പ്രഖ്യാപനം നടന്‍ ഇന്ദ്രന്‍സ് നിര്ഹവഹിച്ചു. വര്‍ക്കല പാലച്ചിറ മേവ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സാംസ്കാരിക പരിപാടിയും നടന്നു.