LiveTV

Live

Kerala

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന സി. എ.ജി വിമര്‍ശത്തെ ശരിവെച്ച് ജുഡീഷ്യല്‍ കമ്മീഷന്‍

ജുഡീഷ്യല്‍‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം മീഡിയവണ്‍ പുറത്തുവിടുന്നു

 വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന സി. എ.ജി വിമര്‍ശത്തെ ശരിവെച്ച് ജുഡീഷ്യല്‍ കമ്മീഷന്‍

വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന സി. എ.ജി വിമര്‍ശത്തെ ശരിവെച്ച് വിഴിഞ്ഞം കരാറിനെക്കുറിച്ചന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനും. ഭൂമി പണയം വെക്കാന്‍ അനുവദിച്ചത് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്നും പദ്ധതി അവസാനിക്കുമ്പോള്‍ അദാനിക്ക് 20,000 കോടി രൂപയോളം നല്‍കുന്നത് അവിഹിത ആനുകൂല്യമെന്നും കമ്മീഷന്‍ കണ്ടെത്തി. ജുഡീഷ്യല്‍‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം മീഡിയവണ്‍ പുറത്തുവിടുന്നു.

കഴിഞ്ഞ ഡിസംബര്‍ 24 നാണ് വിഴിഞ്ഞം കരാറിനക്കുറിച്ചന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കരാരില്‍ പിന്നില്‍ അഴിമതിയോ ക്രമക്കേടോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കമ്മീഷന്റെ നിഗമനം മാത്രമാണ് ഇതുവരെ പുറത്തറിഞ്ഞത്. എന്നാല്‍ കരാര്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന വിലയിരുത്തലിന് സി.എ.ജി ആധാരമാക്കിയ പല നിഗമനങ്ങളെയും ജുഡീഷ്യല്‍ കമ്മീഷനും ശരിവെക്കുന്ന എന്നതാണ് വസ്തുത.

വിഴിഞ്ഞം കരാര്‍, സിഎജി റിപ്പോര്‍ട്ട് ഗൗരവമെന്ന് ഹൈക്കോടതി
Also Read

വിഴിഞ്ഞം കരാര്‍, സിഎജി റിപ്പോര്‍ട്ട് ഗൗരവമെന്ന് ഹൈക്കോടതി

സി.എ.ജി പ്രശ്നവത്കരിച്ച് എറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ പദ്ധതിക്കായി പാട്ടത്തിന് നല്‍കിയ ഭൂമി പണയം വെക്കാന്‍ അനുമതി നല്‍കിയത് സംബന്ധിച്ചാണ്. ഈ വ്യവസ്ഥ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമാണെന്ന് തന്നെയാണ് ജുഡീഷ്യല്‍ കമ്മീഷന്റെയും കണ്ടെത്തല്‍. ആകെ പദ്ധതി തുകയായ 7525 കോടിയില്‍ 2454 കോടി മാത്രമാണ് അദാനി ഗ്രൂപ്പിന് ചെലവാക്കേണ്ടത്. ആ തുക ഭൂമി പണയം വെച്ച് കണ്ടെത്തിയാല്‍ അതിനെ സര്‍ക്കാര്‍ മുതല്‍മുടക്കായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. കാരണം വായ്പ മുടങ്ങിയാല്‍ നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ഭൂമിയാണ്. പദ്ധതി പൂര്‍ത്തിയായി പോകുമ്പോള്‍ 19,555 കോടി രൂപ അദാനിക്ക് നല്‍കുന്ന വിടുതല്‍ ധനസഹായമാണ് സി.എ.ജി വിമര്‍ശിച്ച മറ്റൊരു വ്യവസ്ഥ. ഇത് അധികമായ ആനുകൂല്യമാണെന്നാണ് കമ്മീഷന്‍ നിഗമനം. പദ്ധതി പ്രദേശത്തെ പോര്‍ട്ട് എസ്റ്റേറ്റ് വികസനത്തിന് നിബന്ധനകളില്ലാതെ അനുമതി നല്‍കിയതും കമ്മീഷന്‍ വിമര്‍ശിക്കുന്നുണ്ട്.

വിഴിഞ്ഞം കരാര്‍ അദാനിയുടെ പോക്കറ്റ് നിറക്കാനുള്ളത്; അദാനിയുടെ അധികലാഭം 29,217 കോടി രൂപ
Also Read

വിഴിഞ്ഞം കരാര്‍ അദാനിയുടെ പോക്കറ്റ് നിറക്കാനുള്ളത്; അദാനിയുടെ അധികലാഭം 29,217 കോടി രൂപ