LiveTV

Live

Kerala

യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍

യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍

യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍. കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത നടപടി തിരുത്തണമെന്നും സര്‍ക്കാരിന്റെ നയം മറന്ന് പ്രവര്‍ത്തിക്കാന്‍ പൊലീസിന് എന്ത് അധികാരമാണുള്ളതെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

 ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 
Also Read

ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇടതുപക്ഷത്തിന്റെ നയമല്ല യു.എ.പി.എ ഉപയോഗിക്കുകയെന്നത്. ഇടതുപക്ഷസർക്കാരിന്റെ നയത്തിനെതിരാണ് കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരായി യു.എ.പി.എ ചുമത്തിയ പോലീസ് നടപടി. അത് പുനരാലോചിക്കുകയും തിരുത്തുകയും വേണം. 2016-ൽ സർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭത്തിൽ സംസ്ഥാനത്ത് 165 യു.എ.പി.എ കേസുകൾ ഉണ്ടായിരുന്നു. അതിൽ 42 എണ്ണം പരിശോധിച്ച് ഒഴിവാക്കിയതായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് എടുത്ത 26 യു.എ.പി.എ കേസുകളിൽ 25 എണ്ണവും ആഭ്യന്തരവകുപ്പിന്റെയും സി.പി.ഐ(എം)ന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണ്. ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യു.എ.പി.എ ചുമത്തെരുതെന്നത് സർക്കാരിന്റെയും സി.പി.ഐ(എം)ന്റെയും പ്രഖ്യാപിത നയമാണ്.

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി
Also Read

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി

ഇതിന് വിരുദ്ധമായി പോലീസ് യു.എ.പി.എ ചേർത്ത് കേസ് എടുത്ത സാഹചര്യത്തിലാണ് എല്ലാ കേസുകളും സർക്കാർ പുനഃപരിശോധിച്ചത്. ഹൈക്കോടതിയിൽ സർക്കാർ നൽകിയ അഫിഡവിറ്റിൽ ആശയാഭിപ്രായങ്ങളുടെ പേരിൽ ഒരാൾക്കെതിരെ യു.എ.പി.എ ചുമത്തുകയെന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കിയതുമാണ്. സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പൊലീസ്‌സേനയ്ക്ക് എന്തധികാരമാണുള്ളത്.