LiveTV

Live

Kerala

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍

യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍

യു.എ.പി.എ ചുമത്തി കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം. അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് അലന്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍. കോഴിക്കോട് ഗസ്റ്റ് ഹൌസിലെത്തിയാണ് അലന്‍റെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്.

യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍
Also Read

യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍

ഇന്നലെ രാത്രിയാണ് അലനെയും ത്വാഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സി.പി.എം അംഗങ്ങള്‍ കൂടിയായ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടത്. സി.പി.എം ജില്ലാസെക്രട്ടറി പി മോഹനനൊപ്പമാണ് അലന്‍റെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. ആരോ നല്‍കിയ ലഘുലേഖയാണ് മകന്‍റെ കൈയ്യിലുണ്ടായിരുന്നത്. പോലീസ് പറയുന്നത് പോലുള്ള പുസ്തകങ്ങളൊന്നും വീട്ടിലുണ്ടായിരുന്നില്ലെന്നും അലന്‍റെ അമ്മ സബിത മഠത്തില്‍ പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും സബിത പറഞ്ഞു.

ത്വാഹ ഫസലിന്‍റെ കുടുംബവും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. രാത്രി രണ്ട് മണിയോടെയാണ് പോലീസ് വീട്ടില്‍ കയറി റെയ്ഡ് നടത്തിയതെന്ന് ത്വാഹയുടെ ബന്ധു പറഞ്ഞു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് അലനെയും ത്വാഹയേയും അറസ്റ്റ് ചെയ്തതിനെതിരെ പ്രാദേശിക സി.പി.എം നേതൃത്വം രംഗത്ത് വന്നിട്ടുണ്ട്.

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി
Also Read

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി