LiveTV

Live

Kerala

സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ; നടപടി പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ 

സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ;  നടപടി പുനഃപരിശോധിക്കുമെന്ന് സര്‍ക്കാര്‍ 

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കമേല്‍ യു.എ.പി.എ ചുമത്തിയ സംഭവം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. നേരത്തെ കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി അശോക് യാദവ് വ്യക്തമാക്കിയിരുന്നു. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ കിട്ടിയിട്ടുണ്ട്. കേസ് അന്വേഷണം നിലവില്‍ പ്രാഥമിക ഘട്ടത്തിലാണ്. മാവോയിസ്റ്റ് ബന്ധം വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഐ.ജി പ്രതികരിച്ചു.

യു.എ.പി.എ ചുമത്തിയുള്ള   അറസ്റ്റ് കോടതി വിധികളുടെ ലംഘനം  
Also Read

യു.എ.പി.എ ചുമത്തിയുള്ള  അറസ്റ്റ് കോടതി വിധികളുടെ ലംഘനം  

രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും പന്തീരങ്കാവ് സ്വദേശി ത്വാഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകനായ ത്വാഹ ഫസലിനെയും ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്നും ഒരു ഫോണും ത്വാഹ ഫസലിന്റെ വീട്ടിൽ നിന്നും 2 പുസ്തകങ്ങളും 2 പതാകകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം.