LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി. രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും പന്തീരങ്കാവ് സ്വദേശി ത്വാഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടിയിട്ടുണ്ട്.

 ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 
Also Read

ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ; സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകനായ ത്വാഹ ഫസലിനെയും ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്നും ഒരു ഫോണും ത്വാഹ ഫസലിന്റെ വീട്ടിൽ നിന്നും 2 പുസ്തകങ്ങളും 2 പതാകകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം. പാർട്ടി പ്രവർത്തകരായ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് സി.പിഎമ്മിന്റെ ഏരിയ പ്രാദേശിക നേതാക്കൾ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തി. ത്വാഹ ഫസലിന്റെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു.

മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്നാവശ്യപ്പെട്ടുന്ന പ്രസ്താവനയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. സർക്കാരിനെയും മുഖ്യമന്ത്രിയെയും കടുത്ത ഭാഷയിൽ വിമർശിക്കുന്നതാണ് പ്രസ്താവന. സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് വിശദീകരണം തേടി.