LiveTV

Live

Kerala

യു.എ.പി.എ ചുമത്തി  അറസ്റ്റ്; പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍

യു.എ.പി.എ ചുമത്തി  അറസ്റ്റ്; പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍

അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍. എന്നാല്‍ മാവോയിസ്റ്റുകളുമായുള്ള സൌഹൃദത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും പന്തീരങ്കാവ് സ്വദേശി ത്വാഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകനായ ത്വാഹ ഫസലിനെയും ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്നും ഒരു ഫോണും ത്വാഹ ഫസലിന്റെ വീട്ടിൽ നിന്നും 2 പുസ്തകങ്ങളും 2 പതാകകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

യു.എ.പി.എ കേസില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം
Also Read

യു.എ.പി.എ കേസില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം