LiveTV

Live

Kerala

യു.എ.പി.എ ചുമത്തിയുള്ള  അറസ്റ്റ് കോടതി വിധികളുടെ ലംഘനം  

യു.എ.പി.എ ചുമത്തിയുള്ള   അറസ്റ്റ് കോടതി വിധികളുടെ ലംഘനം  

മാവോവാദി ബന്ധം ആരോപിച്ച് യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി ഹൈക്കോടതി വിധിയുടെ ലംഘനം. മാവോവാദം കുറ്റകരമല്ലെന്നും ആശയ പ്രചരണം നടത്താമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയുള്ള അറസ്റ്റ് കോടതിയലക്ഷ്യ നടപടിയുടെ പരിധിയില്‍ വരുമെന്നും നിയമരംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വയനാട് സ്വദേശി ശ്യാം ബാലക്യഷ്ണനെ അറസ്റ്റ് ചെയ്ത കേസില്‍ സര്‍ക്കാരിനോട് ഒരു ലക്ഷം രൂപയും കോടതി ചിലവായി 10000 രൂപയും നഷ്ടപരിഹാര നല്‍കാനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും നിര്‍ദ്ദേശിച്ചിരുന്നത്. ഈ ഉത്തരവിലാണ് ആശയം പ്രചരണത്തിന്റെ പേരില്‍ ആരുടേയും സ്വാതന്ത്യം തടഞ്ഞുവെക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

പൗരെന്റെ വ്യക്തിസ്വാതന്ത്ര്യത്തിനാണ് രാജ്യവും ഭരണഘടനയും പ്രഥമ പരിഗണന നൽകുന്നത്. ഇത് സർക്കാറിനെ ബോധ്യപ്പെടുത്താനാണ് നഷ്ട പരിഹാരം നല്‍കാനുത്തരവിടുന്നതെന്നും കോടതി സൂചിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് നിലവിലെ അറസ്റ്റെന്നാണ് നിയമരംഗത്തുള്ളവരുടെ വിലയിരുത്തല്‍.