LiveTV

Live

Kerala

ഒരേപോലെ വസ്ത്രം ധരിച്ചതിന് കേരളവർമ കോളേജിൽ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ മർദനം

വിദ്യാർത്ഥികളെ മർദിച്ചിട്ടില്ലെന്നാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്. ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും വാക്കുതർക്കമാണ് ഉണ്ടായതെന്നും എസ്.എഫ്.ഐ പ്രവർത്തകർ.

ഒരേപോലെ വസ്ത്രം ധരിച്ചതിന് കേരളവർമ കോളേജിൽ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ മർദനം

തൃശൂർ കേരളവർമ കോളേജിൽ കേരളപ്പിറവി ദിനത്തിൽ ഒരേപോലെയുള്ള വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനം. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നവരടക്കം എട്ട് വിദ്യാർത്ഥികളെയാണ് മർദിച്ച് പരിക്കേൽപ്പിച്ചത്.

സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ റൂമിനു മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ക്യാമ്പസില്‍ നടത്ത പ്രതിഷേധ പ്രകടനങ്ങളില്‍ രാഷ്ട്രീയഭേദമന്യേ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നൗക എന്നപേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കാനാണ് വിദ്യാർത്ഥികൾ കറുപ്പും ചുവപ്പും നിറമുള്ള നീളൻവസ്ത്രം ധരിച്ച് കോളേജിലെത്തിയത്. ഇത് ഇഷ്ടപ്പെടാത്ത എസ്.എഫ്.ഐ പ്രവർത്തകർ ഹിസ്റ്ററി ഡിപ്പാർട്ട്‌മെന്റിനു മുന്നിൽവെച്ച് ആക്രമിക്കുകയായിരുന്നുവെന്ന് മർദനമേറ്റവർ പറയുന്നു. കോളേജ് യൂണിയൻ ചെയർമാൻ അടക്കമുള്ള മർദനത്തിൽ പങ്കെടുത്തുവെന്നും ഭാഗികമായി കാഴ്ചശേഷി ഇല്ലാത്ത വിദ്യാർത്ഥിക്കടക്കം മർദിക്കപ്പെട്ടുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

എന്നാൽ വിദ്യാർത്ഥികളെ മർദിച്ചിട്ടില്ലെന്നാണ് യൂണിയൻ ഭാരവാഹികൾ പറയുന്നത്. ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും വാക്കുതർക്കമാണ് ഉണ്ടായതെന്നും എസ്.എഫ്.ഐ പ്രവർത്തകർ വിശദീകരിച്ചു.