LiveTV

Live

Kerala

മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി മുറുകുന്നു; സൗമിനി ജെയിനെതിരെ വനിതാ കൌണ്‍സിലര്‍മാര്‍ രംഗത്ത്

മേയറെ മാറ്റുന്ന കാര്യത്തില്‍ കെ.പി.സി.സി തീരുമാനമെടുക്കുമെന്ന് എറണാകുളം ഡിസിസി പ്രതികരിച്ചു

 മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി മുറുകുന്നു; സൗമിനി ജെയിനെതിരെ വനിതാ കൌണ്‍സിലര്‍മാര്‍ രംഗത്ത്

കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി മുറുകുന്നു. മേയർ സൗമിനി ജെയിന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആറ് വനിത കൗൺസിലർമാർ രംഗത്തെത്തി. മേയറെ മാറ്റുന്ന കാര്യത്തില്‍ കെ.പി.സി.സി തീരുമാനമെടുക്കുമെന്ന് എറണാകുളം ഡിസിസി പ്രതികരിച്ചു.

രണ്ടര വർഷത്തിന് ശേഷം ഭരണമാറ്റമെന്നത് നേരത്തെ തീരുമാനിച്ചതാണെന്നും മകളുടെ വിവാഹം കഴിഞ്ഞ് മാറാമെന്ന് മേയർ ഉറപ്പ് നൽകിയിരുന്നതായും മേയർക്കെതിരെ രംഗത്തെത്തിയ വനിത കൗൺസിലർമാർ പറഞ്ഞു.

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റാനുള്ള സാധ്യത കുറ‍ഞ്ഞു
Also Read

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റാനുള്ള സാധ്യത കുറ‍ഞ്ഞു

മേയർ നടത്തുന്നത് പാർട്ടി വിരുദ്ധ നടപടിയാണ്. 36 കൗൺസിലർമാരിൽ 8 പേരെ കൂടെ നിർത്തി ഭരണം നടത്താമെന്ന് മേയർ വിചാരിക്കുമെന്ന് കരുതുന്നില്ലെന്നും വനിത കൗൺസിലർമാർ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റിനെ കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു ടി.ജെ വിനോദിന്റെ പ്രതികരണം. ഇന്ന് ചേരുന്ന ഡി.സി.സി യോഗത്തിലും വിഷയം ചർച്ചയാകും.

സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം
Also Read

സൗമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം