LiveTV

Live

Kerala

ക്വാറികളെ ഭയന്ന് വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച സംഭവം; നാല് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ്

സംഭവത്തെക്കുറിച്ച് അന്വേഷിച്ച തളിപ്പറമ്പ് സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി

ക്വാറികളെ ഭയന്ന് വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച സംഭവം; നാല് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ്

കണ്ണൂര്‍ പെടേനയില്‍ ക്വാറികളെ ഭയന്ന് വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച സംഭവത്തില്‍ പ്രദേശത്തെ നാല് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച തളിപ്പറമ്പ് സബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.

പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേനയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ഗ്രാനൈറ്റ്,പെരിങ്ങോം സ്റ്റോണ്‍ ക്രഷര്‍,ജാസ് ഗ്രാനൈറ്റ്, വസുന്ധരന്‍ കെ. എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി എന്നിവയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി വയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടത്. ക്വാറികളുടെ പ്രവര്‍ത്തനം മൂലം സമീപത്തെ എല്‍.പി സ്കൂള്‍ കെട്ടിടത്തിന്റെ ഭിത്തിക്കും മേല്‍ക്കൂരക്കും വിളളല്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് ഈ സ്കൂളിലെ മുഴുവന്‍ കുട്ടികളും പഠനം ഉപേക്ഷിച്ച വാര്‍ത്ത മീഡിയവണാണ് പുറത്ത് വിട്ടത്. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ തളിപ്പറമ്പ് സബ്ബ് കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കരിങ്കല്‍ ക്വാറികളെ ഭയന്ന് കണ്ണൂരില്‍ ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പഠനം അവസാനിപ്പിച്ചു
Also Read

കരിങ്കല്‍ ക്വാറികളെ ഭയന്ന് കണ്ണൂരില്‍ ഒരു സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും പഠനം അവസാനിപ്പിച്ചു

സ്ഥലം സന്ദര്‍ശിച്ച് സബ്ബ് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.ക്വാറിയില്‍ നിന്നുളള മാലിന്യങ്ങള്‍ സമീപത്തുളള ജലസ്രോതസുകളെ മലിനപ്പെടുത്തുന്നതായും ഇവിടെ നിന്നുളള പൊടിപടലങ്ങള്‍ സമീപവാസികളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയതായും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്കൂളിന്റെു 500 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നാല് ക്വാറികളെ ഭയന്ന് പെടേന സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ മുഴുവന്‍ കുട്ടികളും പഠനം അവസാനിപ്പിച്ചത്.