LiveTV

Live

Kerala

ചട്ടവിരുദ്ധമായി മാര്‍ക്ക്: ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു

അന്തിമ ഉത്തരവ് വരുന്നത് നിയമനങ്ങള്‍ നടത്തരുതെന്ന് പി.എസ്‌.സിക്ക് ട്രൈബ്യൂണലിന്റെ നിര്‍ദേശം

ചട്ടവിരുദ്ധമായി മാര്‍ക്ക്: ആസൂത്രണ ബോര്‍ഡില്‍ ഉന്നത തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു

ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റിന് സ്റ്റേ. അഭിമുഖ പരീക്ഷയില്‍ അട്ടിമറി നടന്നെന്ന ഉദ്യോഗാര്‍ഥികളുടെ പരാതിയിലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. റാങ്ക് പട്ടികയില്‍ നിന്ന് അനുമതിയില്ലാതെ നിയമനം നടത്തരുതെന്നും ട്രൈബ്യൂണല്‍ പി. എസ്.സിയോട് നിര്‍ദേശിച്ചു.

ആസൂത്രണ ബോര്‍ഡ് ചീഫ് സോഷ്യല്‍ സര്‍വീസ്, ചീഫ് ഡീ സെന്‍ട്രലൈസ്ഡ് പ്ലാനിങ് തസ്തികകളുടെ റാങ്ക് ലിസ്റ്റുകളാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. എഴുത്തുപരീക്ഷയില്‍ ഒന്നാമതെത്തിയിട്ടും അഭിമുഖ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് കാരണം പിന്തള്ളപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ട്രൈബ്യൂണലിനെ സമീപിച്ചതിനെത്തുടര്‍ന്നാണ് സ്റ്റേ. ഭരണാനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടനാ നേതാക്കളാണ് ഈ റാങ്ക് പട്ടികകളില്‍ ഒന്നാമതെത്തിയത്. എഴുത്ത് പരീക്ഷയില്‍ പിന്നിലായ ഇവര്‍ക്ക് അഭിമുഖത്തില്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചിരുന്നു. ഇത് ചട്ട വിരുദ്ധമാണെന്നായിരുന്നു പരാതി. ഇത് മുഖവിലക്കെടുത്ത ട്രൈബ്യൂണല്‍ പി.എസ്.സിയോട് വിശദീകരണം തേടി. പി.എസ്. സിക്കെതിരായ ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ട്രൈബ്യൂണല്‍ നടപടിയെന്ന് പ്രതിപക്ഷ നേതാവ് .

ഈ മാസം 8ന് പരാതി ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വേണ്ടപ്പെട്ടവര്‍ക്ക് അഭിമുഖ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസൂത്രണ ബോര്‍ഡിലെ പ്ലാനിങ് കോര്‍ഡിനേഷന്‍ തസ്തികയും വിവാദമായിരുന്നെങ്കിലും ട്രൈബ്യൂണലില്‍ പരാതി ചെന്നിട്ടില്ല.