LiveTV

Live

Kerala

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് പാലക്കാട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും

വെടിവെപ്പിനെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. വെടിവെപ്പ് നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ സി.പി.ഐ സംഘം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് പാലക്കാട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും

അട്ടപ്പാടിയിലെ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് പാലക്കാട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. വെടിവെപ്പിനെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും. വെടിവെപ്പ് നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ സി.പി.ഐ സംഘം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും.

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 
Also Read

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 

വെടിവെപ്പില്‍ മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം 4-ാം തിയതി വരെ സംസ്ക്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.വെടിവെപ്പ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കോടതി പരിശോധിക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ ഏറ്റുമുട്ടലിനെ സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മജിസ്ട്രീരിയല്‍ അന്വേഷണവും ഉടന്‍ തുടങ്ങാനാണ് സാധ്യത. ഇന്നലെ മഞ്ചിക്കണ്ടിയിലെത്തിയ സി.പി.ഐ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറും. വ്യാജ ഏറ്റുമുട്ടലാണെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് തോന്നുന്നു. സി.പി.ഐ സംഘം വെടിവെപ്പ് ഉണ്ടായ സ്ഥലം സന്ദര്‍ശിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍ ഇന്നലെ പറഞ്ഞിരുന്നു. സി.പി.ഐ അന്വേഷണ റിപ്പോര്‍ട്ട് കൂടി പുറത്ത് വരുന്നത് മാവോയിസ്റ്റ് വെടിവെപ്പിലെ ഇടതു മുന്നണിയിലെ ഭിന്നതകള്‍ രൂക്ഷമാക്കും.