LiveTV

Live

Kerala

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണം; കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തു

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണം; കാര്യസ്ഥനെ കസ്റ്റഡിയിലെടുത്തു

കരമന കൂടത്തില്‍ തറവാട്ടിലെ ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കസ്റ്റഡിയില്‍. തലക്കേറ്റ ക്ഷതം മൂലമായിരുന്നു മരണമെന്ന് ഡി.സി.പി മുഹമ്മദ് ആരിഫ് പറഞ്ഞു. മരണത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന കാര്യം പരിശോധിക്കുകയാണ്, എല്ലാ തരത്തിലുള്ള ശാസ്ത്രീയ പരിശോധനയും നടത്തുമെന്നും ഡി.സി.പി പറഞ്ഞു.

 ദുരൂഹമരണം; കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു
Also Read

ദുരൂഹമരണം; കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു

അതെ സമയം ദുരൂഹ മരണങ്ങള്‍ നടന്ന കരമന കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് ഇന്ന് തുറന്ന് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഫോറന്‍സിക് സംഘവും പരിശോധനക്കെത്തി. വീട്ടിലെ വേലക്കാരി ലീലയെയും സ്ഥലത്തെത്തിച്ചു.

രാവിലെ 11 മണിയോടു കൂടിയോടെയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട് വീട്ടിലെത്തിയത്. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സംഘം സ്ഥലത്ത് പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ തലക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യത ഉള്ള തരത്തില്‍ മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് എന്തെങ്കിലും ഉണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് തിരയുന്നത്. എസ്.എസ്.എല്‍ ലാബിന്റെ കണ്ടെത്തല്‍ ഗൌരവമുള്ളതാണെന്നാണ് ക്രൈബ്രാഞ്ചിന്റെ വിലയിരുത്തല്‍.

കരമന കൂടം തറവാട്ടിലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാര്യസ്ഥന്‍ സഹദേവന്‍ മീഡിയവണിനോട്
Also Read

കരമന കൂടം തറവാട്ടിലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാര്യസ്ഥന്‍ സഹദേവന്‍ മീഡിയവണിനോട്