LiveTV

Live

Kerala

ദുരൂഹമരണം; കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു

ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന

 ദുരൂഹമരണം; കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു

ദുരൂഹ മരണങ്ങള്‍ നടന്ന കരമന കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഫോറന്‍സിക് സംഘവും പരിശോധനക്കെത്തി. വീട്ടിലെ വേലക്കാരി ലീലയെയും സ്ഥലത്തെത്തിച്ചു.

രാവിലെ 11 മണിയോടു കൂടിയോടെയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട് വീട്ടിലെത്തിയത്. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സംഘം സ്ഥലത്ത് പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ തലക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യത ഉള്ള തരത്തില്‍ മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് എന്തെങ്കിലും ഉണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് തിരയുന്നത്. എസ്.എസ്.എല്‍ ലാബിന്റെ കണ്ടെത്തല്‍ ഗൌരവമുള്ളതാണെന്നാണ് ക്രൈബ്രാഞ്ചിന്റെ വിലയിരുത്തല്‍.

 കരമന ദുരൂഹ മരണം; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരടക്കം 12 പേരെ പ്രതി ചേര്‍ത്തു
Also Read

കരമന ദുരൂഹ മരണം; കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരടക്കം 12 പേരെ പ്രതി ചേര്‍ത്തു

ഈ വീടിന്റെ താക്കോല്‍ കൈവശം വെച്ചിരുന്ന രവീന്ദ്രന്‍ നായരോട് താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന്‍ നായരുടെ മൊഴികളിലുള്ള വൈരുധ്യം സംഭവങ്ങളിലുള്ള ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും രവീന്ദ്രന്‍ നായരെ ചോദ്യം ചെയ്യുക. സ്വത്ത് തട്ടിയെടുത്തതിന് രവീന്ദ്രന്‍ നായരും സഹദേവനുമടക്കം 12 പേര്‍ കേസില്‍ പ്രതികളാണ്.

കരമന കൂടം തറവാട്ടിലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാര്യസ്ഥന്‍ സഹദേവന്‍ മീഡിയവണിനോട്
Also Read

കരമന കൂടം തറവാട്ടിലെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കാര്യസ്ഥന്‍ സഹദേവന്‍ മീഡിയവണിനോട്