LiveTV

Live

Kerala

ആശയ പ്രചരണം നടത്തുന്നവർക്ക് നേരെയല്ല യു.എ.പി.എ പ്രയോഗിക്കേണ്ടതെന്ന് ചെന്നിത്തല

എന്നാല്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് ഉറപ്പില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം

ആശയ പ്രചരണം നടത്തുന്നവർക്ക് നേരെയല്ല യു.എ.പി.എ പ്രയോഗിക്കേണ്ടതെന്ന് ചെന്നിത്തല

ആശയ പ്രചരണം നടത്തുന്നവർക്ക് നേരെയല്ല യു.എ.പി.എ പ്രയോഗിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.ഐയും രംഗത്തെത്തി. എന്നാല്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് ഉറപ്പില്ലെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

സര്‍ക്കാറിന്റെ കിരാത നടപടികളുടെ മുഖമാണ് യു.എ.പി.എ ചുമത്തിയതിലൂടെ വ്യക്തമായത്. ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന സർക്കാരാണിത്. സംഭവത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് വിശദീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലഘുലേഖയുടെ പേരിലുള്ള അറസ്റ്റ് കിരാതവും പ്രാകൃതവുമെന്ന് സി.പി.ഐ നേതാവ് പി. പ്രസാദ് പറഞ്ഞു. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയത് ശരിയല്ല.

അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെങ്കില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.എന്നാല്‍ മാവോയിസ്റ്റുകളുമായുള്ള സൌഹൃദത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.