LiveTV

Live

Kerala

യു.എ.പി.എ കേസില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം

യു.എ.പി.എ കേസില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം

യു.എ.പി.എ കേസില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം. കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം എല്‍.ഡി.എഫിന്റെ നയത്തെ ഉള്‍ക്കൊള്ളാത്തവരും അതിനെ അട്ടിമറിക്കാന്‍ നില്‍ക്കുന്നവരുമാണെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.

ബിനോയ് വിശ്വത്തിന്റെ പ്രതികരണമിങ്ങനെ...

യു.എ.പി.എ എന്നാല്‍ Unlawful Activities (Prevention) Act എന്നാണ്. എന്താണ് Unlawful? ലഘുലേഖ വായിക്കുന്നത്, ഷെല്‍ഫില്‍ വെക്കുന്നത്, കൈയ്യിലുള്ളത് Unlawful ആക്ടിവിറ്റിയാണോ? ആണെങ്കില്‍ വ്യക്തമാക്കണം. ആണെന്നാണ് ബി.ജെ.പി പറയുന്നത്. ബി.ജെ.പി ഗവണ്‍മെന്റ് മാറി കോണ്‍ഗ്രസ് ഗവണ്‍മെന്റ് വന്ന് ഇവരോരോ കാലഘട്ടത്തില്‍ പറയുന്നത് ഇതെല്ലാം Unlawful ആക്ടിവിറ്റിയാണെന്നാണ്. Unlawful ആക്ടിവിറ്റിയുടെ പേര് പറഞ്ഞ്, നാഷണല്‍ സെക്യൂരിറ്റിയുടെ പേര് പറഞ്ഞ് ബി.ജെ.പിക്ക് ഇഷ്ടപ്പെടാത്ത എല്ലാവരെയും തടങ്കലിലിട്ട് ഭ്രാന്തമായി പോകുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി നയങ്ങളെ, മോദി ഗവണ്‍മെന്റിന്റെ ഭ്രാന്ത് പിടിച്ച പോക്കിനെ ചെറുക്കുന്നതില്‍ മുന്‍കൈയ്യെടുത്ത പാര്‍ട്ടിയാണ് സി.പി.ഐയും സി.പി.എമ്മും. ദേശവ്യാപകമായ സി.പി.ഐ സമരങ്ങളില്‍ ഈ വിഷയം ഗൌരവമായി വന്നതാണ്. കേരള പൊലീസിലെ ചില വമ്പന്‍മാരുടെ ഈ പോക്ക് ദേശവ്യാപകമായ ഈ നയത്തിന്റെ വ്യക്തതയെ ശക്തിയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യം സി.പി.ഐ ഗൌരവത്തോടെ കാണുന്നു.

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി
Also Read

മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കുന്ന ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റ്; യു.എ.പി.എ പിന്‍വലിക്കില്ലെന്ന് ഐ.ജി

രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും പന്തീരങ്കാവ് സ്വദേശി ത്വാഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകനായ ത്വാഹ ഫസലിനെയും ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്നും ഒരു ഫോണും ത്വാഹ ഫസലിന്റെ വീട്ടിൽ നിന്നും 2 പുസ്തകങ്ങളും 2 പതാകകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം.