LiveTV

Live

Kerala

ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്

പേപിടിച്ച രീതിയിലാണ് കേരളത്തിലെ പൊലീസിന്‍റെ നടപടികളെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു

ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ്

ആഭ്യന്തര വകുപ്പിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ നടപടിക്കെതിരെയാണ് എ.ഐ.വൈ.എഫിന്‍റെ പ്രതിഷേധ കൂട്ടായ്മ. പേപിടിച്ച രീതിയിലാണ് കേരളത്തിലെ പൊലീസിന്‍റെ നടപടികളെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു.

അവര്‍ വിളിച്ചത് ഇന്‍ക്വിലാബല്ലേ, അവര്‍ പിടിച്ചത് ചെങ്കൊടിയല്ലേ, അവരെ വിളിച്ചത് സഖാവെന്നല്ലേ, വഴിതെറ്റിയവര്‍ വര്‍ഗ്ഗ ശത്രുക്കളല്ല, പിന്നെ കൊന്നതെന്തിന് എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു എ.ഐ.വൈ.എഫിന്‍റെ പ്രതിഷേധം. വിചാരണ കൂടാതെ വെടിവെച്ച് കൊല്ലുന്ന കാടത്തത്തിനെതിരെ പ്രതിഷേധമുയര്‍ത്തും. ഇടതുപക്ഷത്തിന് വീഴ്ച സംഭവിച്ചാല്‍ അത് ശരിയല്ലെന്ന് പറയാന്‍ മടിയില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെയും പൊലീസ് നയങ്ങള്‍ക്കെതിരെയും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം ഒരുക്കാനാണ് എ.ഐ.വൈ.എഫിന്‍റെ തീരുമാനം.