LiveTV

Live

Kerala

വാളയാറിലെ പൊലീസ് വീഴ്ച്ചക്ക് കൂടുതല്‍ തെളിവുകള്‍

കുട്ടിയുടെ മൊഴി എടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അന്വേഷണസംഘം പ്രതികരിച്ചില്ല.

വാളയാറിലെ പൊലീസ് വീഴ്ച്ചക്ക് കൂടുതല്‍ തെളിവുകള്‍

വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസില്‍ പൊലീസ് വീഴ്ച്ചക്ക് പുതിയ തെളിവ്. പീഡനത്തെ കുറിച്ച് വിവരമുണ്ടായിരുന്ന ബന്ധുവായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കൌണ്‍സിലിങ്ങിലാണ് പീഡന വിവരങ്ങള്‍ വിദ്യാര്‍ഥിനി പറഞ്ഞത്.

കുട്ടിയുടെ മൊഴി എടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അന്വേഷണസംഘം പ്രതികരിച്ചില്ല. മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. സംഭവത്തില്‍ സര്‍ക്കാറിന്‍റെ ലിംഗ പദവി ഉപദേഷ്ടാവ് പി.കെ ആനന്ദി വസ്തുതാന്വേഷണം നടത്തി.