LiveTV

Live

Kerala

ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവം; ജാതീയ അധിക്ഷേപം നടന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ 

പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസിനെ വിളിക്കാന്‍ തുനിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു

 ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവം; ജാതീയ അധിക്ഷേപം നടന്നിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ 

പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നടന്‍ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിന്‍സിപ്പല്‍. കോളേജിന്റെ യൂണിയന്‍ ഉദ്ഘാടനച്ചടങ്ങില്‍ ജാതീയ അധിക്ഷേപം നടന്നിട്ടില്ലെന്ന് ടി. ബി ഗുലാസ് പറഞ്ഞു. ബിനീഷിനെ ചടങ്ങിലേക്ക് വിളിച്ച കാര്യം അറിഞ്ഞിട്ടില്ല. പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസിനെ വിളിക്കാന്‍ തുനിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ബിനീഷ് ബാസ്റ്റിനെ വേദിയില്‍ കയറ്റായതിരുന്നതിന് ക്ഷമ ചോദിച്ചെന്ന് പാലക്കാട് മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ വൈഷ്ണവ് പറഞ്ഞു .അനില്‍ രാധാകൃഷ്ണമേനോന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ബിനീഷിനോട് വേദിയിലിരിക്കരുതെന്ന് പറഞ്ഞത്. ഇതില്‍ ജാതീയ വിവേചനം ഉള്ളതായി തോന്നിയില്ല. അനില്‍ രാധാകൃഷ്ണമേനോന് അത്തരം ലക്ഷ്യമുണ്ടായിരുന്നെങ്കില്‍ വേദിയില്‍ കയറ്റുമായിരുന്നില്ലെന്നും വൈഷ്ണവ് മീഡിയവണിനോട് പറഞ്ഞു.

ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയത്; തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം തെറ്റാണെന്ന് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍
Also Read

ഒരു പട്ടിയോടെന്ന പോലെയാണ് പെരുമാറിയത്; തന്നെ ക്ഷണിച്ചിട്ടില്ലെന്ന പ്രിന്‍സിപ്പലിന്റെ വാദം തെറ്റാണെന്ന് നടന്‍ ബിനീഷ് ബാസ്റ്റ്യന്‍