LiveTV

Live

Kerala

പൂമുഖത്ത് ഒരു ഡോക്ടര്‍ പദ്ധതിയുമായി പി.കെ ദാസ് ഹോസ്പിറ്റല്‍  

 പൂമുഖത്ത് ഒരു ഡോക്ടര്‍ പദ്ധതിയുമായി പി.കെ ദാസ് ഹോസ്പിറ്റല്‍  

പൂമുഖത്ത് ഒരു ഡോക്ടര്‍ പദ്ധതിയുമായി പി.കെ ദാസ് ഹോസ്പിറ്റല്‍. ആശുപത്രിയില്‍ ലഭിക്കുന്ന സേവനങ്ങളെല്ലാം വീടുകളിലും ലഭിക്കുന്നതാണ് പദ്ധതി.

ശസ്ത്രക്രിയ അടക്കമുള്ള സങ്കീര്‍ണ ചികിത്സയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കാണ് പരിചരണം ലഭിക്കുക. ശസ്ത്രക്രിയ അടക്കമുള്ള സങ്കീര്‍ണ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കു പോകുന്നവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള തുടര്‍പരിചരണം ഉറപ്പാക്കുന്ന പോസ്റ്റ് ഹോസ്പിറ്റല്‍ കെയര്‍, പ്രിവന്റീവ് കെയര്‍ പദ്ധതികളാണ് പി.കെ ദാസ് ആശുപത്രി തുടങ്ങിവയ്ക്കുന്നതെന്ന് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ അഡ്വ. ഡോ. പി. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഡയറക്ടര്‍ ഡോ ആര്‍ .സി കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.ഗോപകുമാരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം മനോഹരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.