LiveTV

Live

Kerala

മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു

രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിടുന്നത്

 മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. രണ്ടാം ദിവസം നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിടുന്നത്.

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; രണ്ട് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു
Also Read

അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; രണ്ട് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചു

പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ നിലത്ത് കമിഴ്ന്ന് കിടക്കുന്നു. പശ്ചത്തലത്തില്‍ വെടിയൊച്ചകേള്‍ക്കാം.ഈ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. ആദ്യ ദിവസം കൊല്ലപ്പെട്ട മൂന്നുപേരുടെ ഇന്‍ക്വസ്റ്റ് നടപടിക്കിടെയാണ് മാവോയിസ്റ്റുകള്‍ വീണ്ടും വെടിവെച്ചതെന്നും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് വിശദീകരണം. പൊലീസുകാര്‍,റവന്യൂ ഉദ്യോഗസ്ഥര്‍,സമീപവാസികള്‍ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. 6 മണിക്കൂറിലധികം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ 3 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആദ്യ ദിവസം പൊലീസ് പറഞ്ഞത്. ഇവരുടെ ഇന്‍ക്വസ്റ്റിനിടെയാണ് വീണ്ടും വെടിവെപ്പ് ഉണ്ടായത്.രണ്ട് സംഭവത്തിലും പൊലീസുകാര്‍ക്ക് പരിക്കില്ല. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണം നിലനില്‍ക്കെയാണ് ഏറ്റ് മുട്ടല്‍ സമയത്തെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 
Also Read

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍