LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സര്‍ക്കാരിനോട് വിശദീകരണം തേടും

അതേസമയം മാവോയിസറ്റ് വേട്ടനടന്ന മഞ്ചിക്കണ്ടിയില്‍ സി.പി.ഐ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തുടരുന്നു

 മാവോയിസ്റ്റ് വേട്ട; ദേശീയ മനുഷ്യാവകാശ കമ്മീഷൻ സര്‍ക്കാരിനോട് വിശദീകരണം തേടും

മാവോയിസ്റ്റ് വേട്ടയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സര്‍ക്കാരിനോട് വിശദീകരണം തേടും. അതേസമയം മാവോയിസറ്റ് വേട്ടനടന്ന മഞ്ചിക്കണ്ടിയില്‍ സി.പി.ഐ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തുടരുന്നു. പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് സംഘത്തിന്റെ സന്ദര്‍ശനം.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം പരിശോധിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച്.എല്‍ ദത്തു പറഞ്ഞു.

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 
Also Read

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 

അതേസമയം മാവോയിസറ്റ് വേട്ട നടന്ന മഞ്ചിക്കണ്ടിയില്‍ സി.പി.ഐ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് സംഘത്തിന്റെ സന്ദര്‍ശനം. സത്യമെന്തെന്ന് നാട്ടുകാരിൽ നിന്ന് അറിയാൻ വേണ്ടിയാണ് സി.പി.ഐ സംഘം പോകുന്നതെന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് mgരേഷിന്റെ ബന്ധുക്കള്‍ ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും. കൊല്ലപ്പെട്ടവരുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുകയാണ്.