LiveTV

Live

Kerala

മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹം തിരിച്ചറിയാനായില്ലെന്ന് സഹോദരൻ

കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകനെ സഹോദരി ലക്ഷ്മി തിരിച്ചറിഞ്ഞു

മഞ്ചിക്കണ്ടിയില്‍  കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹം തിരിച്ചറിയാനായില്ലെന്ന് സഹോദരൻ

പാലക്കാട് മഞ്ചിക്കണ്ടിയില്‍ തണ്ടർബോൾട്ടിന്റെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കാർത്തിയുടെ മൃതദേഹം തിരിച്ചറിയാനായില്ലെന്ന് സഹോദരൻ. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകനെ സഹോദരി ലക്ഷ്മി തിരിച്ചറിഞ്ഞു. ഏറ്റുമുട്ടലല്ല ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ഇരുവരുടെയും ബന്ധുക്കൾ ആരോപിച്ചു.

രാത്രി 9 മണിയോടെയായിരുന്നു കാർത്തിയുടെയും മണിവാസകന്റെയും ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് എത്തിയത്. എന്നാൽ ഇവരോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 
Also Read

ഏറ്റുമുട്ടല്‍ നടന്നത് അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍; കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ 

പിന്നീട് പൊലീസ് മോർച്ചറി പരിസരത്തെത്തി സുരക്ഷ നടപടികൾ പൂർത്തിയാക്കി ഇവരെ മൃതദേഹം കാണാൻ അനുവദിച്ചു. കാർത്തിയുടെ സഹോദരൻ മുരുകേഷ്, മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഇവരുടെ ഭർത്താവ്, മണിവാസ കത്തിന്റെ സഹോദരന്റെ മകൻ എന്നിവരാണ് മൃതദേഹങ്ങൾ കണ്ടത്. ഇൻക്വസ്റ്റ് സമയത്തെ കാർത്തിയുടെ ചിത്രങ്ങൾ കാണണമെന്ന് സഹോദരൻ പറഞ്ഞു. തിരിച്ചറിഞ്ഞ മാണിവാസകത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതേസമയം കൊല്ലപ്പെട്ട സുരേഷിന്റെ ബന്ധുക്കർ കർണാടകയിൽ നിന്നും നാളെ തൃശ്ശൂരെത്തുമെന്നാണ് സൂചന.

വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ; മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും ചെന്നിത്തല
Also Read

വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ; മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും ചെന്നിത്തല