LiveTV

Live

Kerala

മാവോയിസ്റ്റ് വേട്ട; സി.പി.എമ്മില്‍ ഭിന്നത

മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രം പാര്‍ട്ടി നിലപാട് വിശദീകരിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം

മാവോയിസ്റ്റ് വേട്ട; സി.പി.എമ്മില്‍ ഭിന്നത

മാവോയിസ്റ്റ് വേട്ടയിലെ പൊലീസ് നിലപാടില്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിന് അമര്‍ഷം. പൊലീസ് ഭാഷ്യം വിശ്വസനീയമല്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. മാവോയിസ്റ്റ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു. മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ സി.പി.എം നിലപാട് വ്യക്തമാക്കുകയുള്ളു.

മാവോയിസ്റ്റ് അക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനപ്പെട്ട ചര്‍ച്ചയായി തന്നെ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്ന് വന്നു. നിയമസഭയിലെ അതേ നിലപാട് മുഖ്യമന്ത്രി സെക്രട്ടറിയേറ്റ് യോഗത്തിലും ആവര്‍ത്തിച്ചു. മാവോയിസ്റ്റുകളാണ് തണ്ടര്‍ബോള്‍ട്ടിനെ നേരെ ആദ്യം വെടിവെച്ചത്. സ്വയം രക്ഷാര്‍ത്ഥം പൊലീസ് തിരികെ വെടിവെയ്ക്കുകയാരിന്നു. വ്യാജ ഏറ്റുമുട്ടലല്ല നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാല്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭാവത്തില്‍ കൂടുതല്‍ ട്ട കൂടുതല്‍ ചര്‍ച്ചകള്‍ യോഗത്തില്‍ നടന്നില്ല. പാര്‍ട്ടി നിലപാട് ഇപ്പോള്‍ വ്യക്തമാക്കേണ്ടെന്ന ധാരണയും യോഗത്തിലുണ്ടായി.

മജിസ്റ്റീരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രം പാര്‍ട്ടി നിലപാട് വിശദീകരിച്ചാല്‍ മതിയെന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം. അതേസമയം മാവോയിസ്റ്റ് വെടിവെയ്പ്പ് സംബന്ധിച് പൊലീസ് വിശദീകരത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാദത്തിന് അതൃപ്തരാണ്. ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് തെളിയിക്കുന്ന നിരവധി കാര്യങ്ങള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തിലാണ് ചില നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പങ്ക്വെയ്ക്കുന്നത്.

എന്നാല്‍ ഈ ഘട്ടത്തില്‍ ഇത് പരസ്യമായി പറയാന്‍ നേതാക്കള്‍ തയ്യാറായേക്കില്ല. തണ്ടര്‍ബോള്‍ട്ട് കൈത്തരിപ്പ് തീര്‍ത്തതാണെന്ന് അഭിപ്രായവും ചില നേതാക്കള്‍ പങ്ക് വെയ്ക്കുന്നുണ്ട്. മജിസ്റ്റിരീല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ നേതാക്കള്‍ തങ്ങളുടെ അഭിപ്രായം സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കുവെക്കാന്‍ സാധ്യതയുണ്ട്.