LiveTV

Live

Kerala

കേരളത്തില്‍ ‘മഹാ’ ഭീതിയൊഴിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് തുടരും

ഇപ്പോള്‍ കോഴിക്കോടിന് 450 കി.മീ അകലെയാണ് മഹ സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്

കേരളത്തില്‍ ‘മഹാ’ ഭീതിയൊഴിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് തുടരും

കേരളതീരത്ത് മഹ ചുഴലിക്കാറ്റിന്റെ ആശങ്കയൊഴിഞ്ഞു. ചുഴലിക്കാറ്റ് തീവ്രതയാര്‍ജിച്ചെങ്കിലും കേരള തീരത്ത് നിന്ന് കൂടുതല്‍ അകലേക്ക് നീങ്ങി. എങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് തുടരും.

അറബിക്കടലില്‍ രൂപപ്പെട്ട മഹ ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി മാറിയെങ്കിലും കേരള തീരത്ത് നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലേക്ക് നീങ്ങിക്കഴിഞ്ഞു. ഇതോടെയാണ് തീരത്ത് കാറ്റും മഴയും ശമിച്ചത്. ലക്ഷദ്വീപിലും കേരളത്തിലെ മൂന്ന് ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. എങ്കിലും അറബിക്കടലില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. മധ്യകിഴക്ക് അറബിക്കടലാണ് തീവ്രത കൈവരിച്ച മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം. കേരള, കര്‍ണാടക, ലക്ഷദ്വീപ് സമുദ്രമേഖലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കുമെന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ കൂടി മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. മധ്യകിഴക്കന്‍ അറബിക്കടലിലേക്കുള്ള മത്സ്യബന്ധന വിലക്ക് നവംബര്‍ 4 വരെ പ്രാബല്യത്തിലുണ്ടാവും.